
മല്ലപ്പള്ളി : എഴുമറ്റൂർ -പടുതോട് ബാസ്റ്റോ റോഡിൽ എഴുമറ്റൂർ വായനശാല കവല മുതൽ പോസ്റ്റ് ഒാഫീസ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലെ കുഴികൾ അടയ്ക്കുന്നതിന്റെ ഭാഗമായി ഇറക്കിയ പാറ വേസ്റ്റ് കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ മഴയിൽ ഇളകി റോഡ് പൂർണമായി തകർന്നത് ബി.ജെ.പി എഴുമറ്റൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്നാക്കി.മേഖലാകമ്മിറ്റി പ്രസിഡന്റ് ജി.സുരേഷ് കുമാർ, സെക്രട്ടറി ദീപുരാജ്, ഉണ്ണി ചിറ്റേടത്ത്, രഞ്ജിത്ത് കാരമല, ജ്യോതിഷ് കുമാർ എന്നിവർ നേതൃത്വം നൽകി