 
തെങ്ങമം: ട്രാൻസ്‌ഫോർമറിന് സമീപം റോഡിലെ വെള്ളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു. തെങ്ങമം - ആനയടി റോഡിൽ കൊല്ലായിക്കൽ പാലത്തിന് സമീപമാണ് റോഡിൽ വെള്ളം കെട്ടി കിടക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. സമീപത്തായി ട്രാൻസ്ഫോർമർ സ്ഥി ചെയ്യുന്നത് വലിയ അപകടഭീഷണി ഉണ്ടാക്കുന്നു.
വെള്ളക്കെട്ടിന് പടിഞ്ഞാറ് ഭാഗവും കിഴക്ക് ഭാഗവും ഉയർന്ന് കിടക്കുന്നതിനാൽ വെളളം ഒഴുകി പോകാൻ ഇടമില്ല. റോഡരുകിൽ കൂടി വെള്ളം തോട്ടുവാ തോട്ടിൽ പതിക്കുന്നുണ്ട്. സമീപ പുരയിടക്കാർ മണ്ണിട്ട് ഉയർത്തിയതിനാൽ വെള്ളം ഒഴുകി പോകാനും ഇടമില്ല. വെള്ളക്കെട്ടിന് സമീപമാണ് ക്ഷീരസംഘം പ്രവർത്തിക്കുന്നത്. നിരവധിപ്പേരാണ് ഇവിടെ വന്നു പോകുന്നത്. വെള്ളക്കെട്ട് കാരണം ബുദ്ധിമുട്ടുന്ന തേറെയും ക്ഷീരസംഘങ്ങളാണ്.
..........
റോഡ് നവീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. കൊല്ലായിക്കൽ പാലത്തിന്റെ പൊക്കത്തിൽ റോഡ് ഉയർത്തി നിർമ്മിച്ചാൽ വെള്ളക്കെട്ട് ഒഴിവാക്കാം.
സി.ആർ ദിൻരാജ് ചെറുകുന്നം
(ക്ഷീരസംഘം സെക്രട്ടറി)