01-abdul-salam
കോൺഗ്രസ് പെരുനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പെരുനാട് ആശുപത്രി മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഡി സി സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽസലാം ഉദ്ഘാടനം ചെയ്യുന്നു

പെരുനാട്: പെരുനാട് കമ്മ്യൂണിറ്റി സെന്ററിൽ ആവശ്യമായ മരുന്നുകൾ അടിയന്തരമായി ലഭ്യമാക്കുക, ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുക, ആശുപത്രി ഉപകരണങ്ങളുടെ പ്രവർത്തനം ഉറപ്പുവരുത്തുക, കാഷ്വാലിറ്റി സെന്റർ ഉടൻ തുറന്നു പ്രവർത്തിപ്പിക്കുക തുടങ്ങി പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് ഉപകാര പ്രദമായി മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രമോദ് മാമ്പാറ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.എസ് സജി, ഷാജി സാമൂവൽ,ജയ്‌സൺ പെരുനാട്,സലിം പൊട്ടം മൂഴി, പി.ടി.രാജു, പി.ആർ മോഹനൻ, രാജൻ വെട്ടിക്കൽ, വിൽസൺ കുപ്പയ്ക്കൽ, അരവിന്ദ് വെട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു.