v

പ്രമാടം: കോൺഗ്രസ് മണ്ഡലം കൺവെൻഷൻ ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി എം. വി. ഫിലിപ്പ്, ഭാരത് ജോഡോയാത്ര മണ്ഡലം ജനറൽ കൺവിനർ ജോസ് പനച്ചയ്ക്കൽ, കോഓർഡിനേറ്റർ നിഖിൽ ചെറിയാൻ, ലീലാ രാജൻ, മനോഹരൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രമാദേവി, രാഗി, കുഞ്ഞന്നാമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.