ചെങ്ങന്നൂർ: ഉത്രാടം തിരുനാൾ പമ്പാ ജലോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടിയുടെ ഭാഗമായി 6ന് രാവിലെ 9ന് പുത്തൻകാവ് മെട്രാപ്പോലീറ്റൻ ഹയർ സെക്കൻഡറി സ്കൂളിൽ അത്തപ്പൂക്കള മത്സരം നടത്തും. വിജയികൾക്ക് കാഷ് അവാർഡുകൾ നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ളബുകളും, സ്ഥാപനങ്ങളും 9495016864 വാട്ട്സ് ആപ് നമ്പരിൽ സെപ്തംബർ 5ന് മുൻ‌പ് പേർ രജിസ്റ്റർ ചെയ്യണമെന്ന് സമിതി വർക്കിംഗ് പ്രസിഡന്റ് വിക്ടർ തോമസ്, പ്രോഗ്രാം കൺവീനർ പ്രസാദ് പി.ടൈറ്റസ് എന്നിവർ അറിയിച്ചു.