 
തിരുവല്ല: കവിയൂർ മുണ്ടിയപ്പള്ളി ഐക്കുഴി വല്യപറമ്പിൽ ചന്ദ്രന്റെ വീടിനു മുകളിൽ മരംവീണ് പൂർണമായി തകർന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്വന്തം പുരയിടത്തിലെ പുളിമരം കടപുഴകി വീടിനുമുകളിൽ വീഴുകയായിരുന്നു. സംഭവ സമയത്ത് വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ചന്ദ്രനും ഭാര്യ ലതയും മകൻ ശരത്തും വിവിധ ആവശ്യങ്ങൾക്കായി പുറത്തുപ്പോയപ്പോഴാണ് സംഭവം. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ റെയ്ച്ചൽ വി.മാത്യു, ശ്രീകുമാരി, സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ.സോമൻ എന്നിവർ സന്ദർശിച്ചു.