1
പുതുക്കുളം കോളനിയും പനയമ്പാല തോടും ആന്റോആൻറണി എംപി സന്ദർശിക്കുന്നു.

മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്ത് പുതുക്കുളം കോളനിയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴവെള്ളപ്പാച്ചിൽ പനയമ്പാലതോടിന് കുറുകെയുണ്ടായിരുന്ന നടപ്പാലം ഒലിച്ചുപോയതിനെ തുടർന്ന് ആന്റോ ആന്റണി എം.പി സ്ഥലം സന്ദർശിച്ചു. പുതുക്കുളം കോളനിക്കാർക്ക് കോട്ടയം റോഡിലേക്ക് കടക്കുവാൻ ഉണ്ടായിരുന്ന ഏക മാർഗമായിരുന്നു ഇത്. പാലം തകർന്നത് കാരണം രണ്ടു കിലോമീറ്റർ കാൽനടയായി നടന്നുവേണം നെടുങ്ങാടപ്പള്ളി ജംഗ്ഷനിൽ എത്താൻ. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുര്യാക്കോസിന്റെ നിവേദന പ്രകാരം എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു. പൗരാവലിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുര്യക്കോസ് അദ്ധ്യക്ഷത വഹിച്ചു. എബി മേക്കരിങ്ങാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സുഭാഷ്,കുര്യാക്കോസ് പി.ഡി, കുര്യൻ പി.ജോർജ്, ഇട്ടി ചാക്കോ,ശശി, പ്രഭാസ് ജോൺസൺ എന്നിവർ പ്രസംഗിച്ചു.