തിരുവല്ല: വോട്ടർപട്ടിക ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന നടപടികൾ തുടങ്ങി. പട്ടികയിൽ പേരുള്ള എല്ലാവർക്കും വോട്ടർ ഐ.ഡി.കാർഡ്, ആധാർ കാർഡ്, ഫോൺ നമ്പർ എന്നിവ ഉപയോഗിച്ച് ബന്ധിപ്പിക്കാം. പൊതുജനങ്ങ ളെ സഹായിക്കാനായി തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ഓഫീസുകൾ, തിരുവല്ല ആർ.ഡി.ഓഫീസ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങി.