house
പി.ബി.സന്ദീപ് കുമാറിന്റെ കുടുംബത്തിന് നിർമ്മിക്കുന്ന ഭവനത്തിന്റെ ശില സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ, ഭവന നിർമാണ കമ്മറ്റി ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി. ആന്റണി, കൺവീനർ അഡ്വ.പ്രമോദ് ഇളമൺ എന്നിവർക്ക് കൈമാറുന്നു

തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട പി.ബി.സന്ദീപ് കുമാറിന്റെ കുടുംബത്തിന് നിർമ്മിക്കുന്ന വീടിന് ശിലയിട്ടു. സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജൻ, ഭവന നിർമാണ കമ്മിറ്റി ചെയർമാനും സി.പി.എം ഏരിയാ സെക്രട്ടറിയുമായ അഡ്വ.ഫ്രാൻസിസ് വി.ആന്റണി, കൺവീനർ അഡ്വ.പ്രമോദ് ഇളമൺ എന്നിവർക്ക് ശില കൈമാറി നിർവഹിച്ചു. സന്ദീപിന്റെ പിതാവ് ബാലൻ, മാതാവ് ഓമന എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ചാത്തങ്കരിയിൽ നടന്ന ചടങ്ങിൽ ജില്ലാസെക്രട്ടേറിയേറ്റംഗം ആർ.സനൽകുമാർ അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ.രവിപ്രസാദ്, ജെനു മാത്യു, ആർ.മനു, തങ്കമണി നാണപ്പൻ, ടി.ഡി.മോഹൻദാസ്, ലോക്കൽ സെക്രട്ടറി സിബിച്ചൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ, പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലയിലെ പാർട്ടി പ്രവർത്തകർ സമാഹരിച്ച രണ്ടു കോടിയോളം രൂപയിൽ 95 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. 50 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിക്കുന്നത്. 50 ലക്ഷം രൂപ ചെലവിട്ട് സ്മാരകവും നിർമ്മിക്കും.