f

റാന്നി :കനത്തമഴയിൽചുങ്കപ്പാറ ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായതിനെക്കുറിച്ച് പരിശോധിച്ച ശേഷം സർക്കാർ തുടർ നടപടി സ്വീകരിക്കും. അഡ്വ പ്രമോദ് നാരായൺ എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ കോട്ടാങ്ങലിലെ ചുങ്കപ്പാറയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. 115 ഓളം കടകളിൽ ഭൂരിപക്ഷം ഭാഗങ്ങളിലും വെള്ളം കയറി സ്റ്റോക്കുകൾ അപ്പാടെ നശിച്ചു .ഓണക്കാലമായതിനാൽ ഹോൾസെയിൽ വ്യാപാരികൾ മുതൽ ചെറുകിട വ്യാപാരികൾ വരെ കടകളിൽ സാധാരണയിൽ കവിഞ്ഞ് സാധനങ്ങൾ ശേഖരിച്ചിരുന്നു.