അടൂർ : ഫിനോവെസ്റ്റ് ഗ്രൂപ്പിന്റെ പൂവറ്റൂർ ശാഖ കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി.ടി.ഇന്ദുകുമാർ ഉദ്‌ഘാടനം ചെയ്തു. ഫിനോവെസ്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സിം കൃഷ്ണ ശങ്കർ അദ്ധ്യക്ഷനായി. നിർദ്ധനരായ രോഗികൾക്കുള്ള ധനസഹായ വിതരണവും നടന്നു. വിവിധരാഷ്ട്രിയ സാമൂഹ്യ നേതാക്കൾ പങ്കെടുത്തു. സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകുന്ന മൈക്രോ ഫിനാൻസ് വായ്പ ഉൾപ്പടെ ഈസി ലോൺ, ബിസിനസ് ലോൺ, ഇൻഷുറൻസ് മുതലായ സേവനങ്ങൾ പൊതുജനങ്ങൾക്ക് ശാഖയിലൂടെ ലഭ്യമാക്കും എന്ന് കമ്പനി മാനേജ്മെന്റ് അറിയിച്ചു