അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ ശാഖാ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരുടെ യോഗം 4 ന് രാവിലെ 10 ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ അഡ്വ.എം. മനോജ് കുമാർ അദ്ധ്യക്ഷതവഹിക്കും. നിയസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവർക്ക് 'ഗുരുപ്രസാദം 2022' പദ്ധതിയിൽ ഉൾപ്പെടുത്തി ഒാണക്കോടി നൽകുന്നതിനൊപ്പം ഒാണസദ്യയും നൽകും. എല്ലാ ശാഖായോഗം ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ അഭ്യർത്ഥിച്ചു.