അടൂർ : നിയോജക മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 1.20 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അ‌റിയിച്ചു.ല പന്നിവിഴ - പറക്കോട് - തേപ്പുപാറ റോഡിലെ കലുങ്ക് പുനർ നിർമ്മാണത്തിനായി 20 ലക്ഷം, ഇതേ റോഡിലെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി 25 ലക്ഷം, അടൂർ - പട്ടാഴി ലിങ്ക് റോഡ് വശങ്ങളിലുള്ള സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി 10 ലക്ഷം, പഴയ റസ്റ്റ് ഹൗസ് റോഡിലെ ഒാട നിർമ്മാണത്തിനായി 15 ലക്ഷം, കൊടുമൺ - അങ്ങാടിക്കൽ റോഡിന്റെ വശസംരക്ഷണത്തിനായി 12 ലക്ഷം, പന്നിവിഴ - പറക്കോട് - തേപ്പുപാറ റോഡിന്റെ ഒാട സംരക്ഷണത്തിനായി 20 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.