
തിരുവല്ല: പുനർമൂല്യനിർണയം ഫലം പ്രസിദ്ധീകരിക്കാത്തതിനാലും ഓണാവധിക്കായി സ്‌കൂളുകൾ രണ്ടിന് അടയ്ക്കുന്നതിനാലും ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ അപേക്ഷിക്കാനുള്ള തീയതി 15 ആയി ദീർഘിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. അഞ്ചിന് മുമ്പായി പിഴകൂടാതെ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അപര്യാപ്തമാണ്. ജില്ലാ പ്രസിഡന്റ് കെ ബിനു അദ്ധ്യക്ഷനായി. റോയി വർഗീസ് ഇലവുങ്കൽ, ജോൺ മൂലയിൽ, ഷൈനി മാത്യു, വി ഗീത തുടങ്ങിയവർ പ്രസംഗിച്ചു.