 
റാന്നി: അഖില കേരള വിശ്വകർമ്മ മഹാസഭ യൂണിയൻ ഋഷിപഞ്ചമി ആഘോഷിച്ചു. മുൻ എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.കെ.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു.വൃന്ദാവനം ഗായത്രി മഠത്തിലെ രാമചന്ദ്രൻ ആചാര്യ ഋഷിപഞ്ചമി സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി പി.എസ്.മധുകുമാർ, പി.ജി.ശശിധരൻ, ലീന ഉണ്ണി, കെ.എൻ.ശാന്തമ്മ, ജി.ഹേഷ്, ശശി മാലൂർ, കെ.ആർ.ഗോപിനാഥൻ, കെ.എസ്.പ്രദീപ്, റെജി ചാരുത എന്നിവർ പ്രസംഗിച്ചു. രാമായണ പാരായണ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മഹാസഭ ബോർഡ് അംഗം എം.എൻ.പൊന്നപ്പൻ ആചാരിയും വിദ്യാഭ്യാസ അവാർഡുകൾ ബോർഡ് അംഗം കെ.എൻ.വിജയനും വിതരണം ചെയ്തു. മുതിർന്ന അംഗങ്ങളെ ട്രഷറർ പി.എൻ.ശശിധരൻ ആദരിച്ചു. വിശ്വകർമ്മചാരിറ്റബിൾ ട്രസ്റ്റിന്റെ വായ്പ വിതരണം സെക്രട്ടറി വി.ജി.മോഹനൻ, ട്രഷറർ കെ.ടി.സോമൻ എന്നിവർ വിതരണം ചെയ്തു.
അഖില കേരള വിശ്വകർമ്മ മഹാസഭ റാന്നി യൂണിയന്റെ ഋഷിപഞ്ചമി ആഘോഷം മുൻ എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.