പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ കുടുംബശ്രീ പ്രദർശന വിപണന മേള പന്തളം തെക്കേക്കര ഓണം ഫെസ്റ്റ് 2022 എന്ന പേരിൽ ഇന്നു മുതൽ 6വരെ തട്ടയിൽ എസ്.കെ.വി.യു.പി. എസ് ഗ്രൗണ്ടിൽ നടക്കും. 3ന് വൈകിട്ട് 4ന് നടക്കുന്ന യോഗം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. സീരിയൽ സിനിമ താരം സംഗീത ദീപം തെളിയിക്കും. കുടുംബശ്രീയുടെ 25ാം വാർഷികം പ്രമാണിച്ച് ഇന്ന് വൈകിട്ട് 6ന് 25 വിളക്കുകൾ തെളിയിക്കുന്നു. നാളെ വിളംബര ഘോഷയാത്ര വിവിധ വാർഡുകളിൽ നിന്നും ആരംഭിച്ച് തട്ടയിൽ ചന്ദ്രവേലിപ്പടിയിൽ എത്തിച്ചേർന്ന് 3.30ന് സംയുക്ത ഘോഷയാത്രയായി എസ്.കെ.വി യുപി സ്‌കൂളിന്റ ഗ്രൗണ്ടിൽ എത്തിച്ചേരുന്നു. 4ന് ഉദ്ഘാടന സമ്മേളനം നടക്കും.168 അയൽകൂട്ടങ്ങളിൽ അംഗങ്ങളായ 2372 കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയിൽ തയാറാക്കിയ വിവിധയിനം ഉത്പ്പന്നങ്ങൾ കുടാതെ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളുകളും സജ്ജികരിച്ചിട്ടുണ്ട്.സാംസ്‌കാരിക സമ്മേളനം എല്ലാ ദിവസവും കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. കുമാരി അനന്യ അജിത്തിന്റെ നൃത്തം, വിനോദ് മുളമ്പുഴയുടെ സർഗസല്ലാപം, മാസ്റ്റർ ജി.ദേവനാരായണന്റെ സംഗീത വിരുന്ന്, ദൂരദർശൻ മോഹിനിയാട്ടം ആർട്ടിസ്റ്റ് കലാമണ്ഡലം പാർവതി അശോകിന്റെ നൃത്തനൃത്ത്യങ്ങൾ, കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിര എന്നിവ ഉണ്ടായിരിക്കുന്നതാണ്.
സ്ത്രീ ശാക്തികരണത്തിൽ കുടുംബശ്രീ എന്ന വിഷയത്തിൽ 4ന് വൈകിട്ട് 6 ന് സെമിനാർ നടത്തും. പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശൻ ഐ.എ. എസ് സെമിനാർ ഉദ്ഘാടനം ചെയ്യും.5ന് വൈകിട്ട് 6ന് കേരള ചരിത്രത്തിലെ സ്ത്രീ മുന്നേറ്റം എന്ന വിഷയത്തിൽ സമിനാർ നടത്തും. ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു. 6ന് വൈകിട്ട് 4 ന് സമാപന സമ്മേളനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്യും.