മല്ലപ്പള്ളി: മല്ലപ്പള്ളി ഫാർമർ പ്രൊഡ്യുസർ കമ്പനി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ഓണവിപണികൾ ആരംഭിക്കുന്നു.

മല്ലപ്പള്ളി മാർക്കറ്റ് റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു സമീപം പയമ്പള്ളിൽ ബിൽഡിംഗ്സിൽ ഇന്ന് രാവിലെ 10.30 ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുറിയാക്കോസ് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്തംഗം പ്രകാശ് കുമാർ വടക്കേമുറി ആദ്യ വിൽപന ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ ജിജി, പഞ്ചായത്തംഗങ്ങളായ ഗീതു അനിൽ , സുരേഷ് ബാബു, തുടങ്ങിയവർ പങ്കെടുക്കും. ആനിക്കാട് പുല്ലുകുത്തിയിൽ ശിവപാർവതി ക്ഷേത്രത്തിന്റെ തെക്കെ നടയിലെ വിപണി ഇന്ന് രാവിലെ 10.30 ന് ക്ഷേത്രം രക്ഷാധികാരി സുരേഷ് ചെറുകര ഉദ്ഘാടനം ചെയ്യും.

ചാലാപ്പള്ളി മാവേലി സ്റ്റോറിനു സമീപമുള്ള വിപണി 5ന് രാവിലെ 10 ന് ഗ്രാമപഞ്ചായത്തംഗം വിജിത വി.വി യും പെരുമ്പെട്ടി എൻ എസ് എസ് കരയോഗ കെട്ടിടത്തിൽ വാർഡ് മെമ്പർ രാജേഷ് കുമാറും ഉദ്ഘാടനം ചെയ്യും.

മല്ലപ്പള്ളി ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ സുരേഷ് കെ പിള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ അനീഷ് വി പിള്ള , ഗോപാലകൃഷ്ണൻ നായർ , അജിത്ത് അഞ്ജനം, സി.ഇ. ഒ ശ്രുതി പി ദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.