ലോക നാളികേര ദിനം
World Coconut Day
2009 മുതൽ സെപ്തംബർ 2ന് ഏഷ്യാ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (APCC) യുടെ നേതൃത്വത്തിൽ ലോക നാളികേര ദിനം ആഘോഷിക്കുന്നു. ഇന്ത്യയിൽ കൂടുതൽ നാളികേരം ഉദ്പാദിപ്പിക്കുന്നത് കേരളമാണ്. കൊക്കോസ് ന്യൂസിഫെറ എന്നാണ് തെങ്ങിന്റെ ശാസ്ത്രീയ നാമം. എന്നാൽ ദേശീയ നാളികേര ദിനം ജൂൺ 26 ആണ്. ഇത് 2019 മുതൽ ആചരിക്കുന്നു.
വിയറ്റ്‌നാം
സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്ക് ഒഫ് വിയറ്റ്‌നാം
ഇന്ത്യാ ചൈന പെനിൻസുവാലായുടെ കിഴക്കേ അറ്റത്തുള്ള രാജ്യമാണ് വിയറ്റ്‌നാം. തലസ്ഥാനം ഹാനോയ്. 1945 സെപ്തംബർ 2ന് ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി. സെപ്തംബർ 2 ദേശീയ ദിനമായി ആചരിക്കുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം വിയറ്റ്‌നാമിലാണുള്ളത്. ബാച്ച് ലോംഗ് എന്നാണ് ഈ പാലത്തിനു പേരിട്ടിരിക്കുന്നത്.