പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര നാളെ. ധർമ്മ പതാക, ഗുരുദേവചിത്രം, കൊടിമരം എന്നിവ വഹിച്ചുകൊണ്ടുള്ള മൂന്ന് വിളംബര ഘോഷയാത്രകൾ തേക്കുതോട്, ചെന്നീർക്കര, കൊക്കാത്തോട് എന്നീ ശഖായോഗങ്ങളുടെ ഗുരുമന്ദിരാങ്കണത്തിൽ നിന്ന് ആരംഭിക്കും. ഘോഷയാത്രയ്ക്ക് ഒാരോ ശാഖയിലും ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുട‌െയും നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ അറിയിച്ചു. ഘോഷയാത്രകൾ വൈകിട്ട് നാലിന് കുമ്പഴ സ്തൂപികാങ്കണത്തിൽ എത്തിച്ചേരും. അവിടെ നിന്ന് സംയുക്തമായി പത്തനംതിട്ട നഗരം ചുറ്റി ശ്രീനാരായണനഗറിൽ എത്തിച്ചേരും. യൂണിയൻ നേതാക്കൾ നയിക്കുന്ന ജാഥകൾ ടൗൺ 86ാം നമ്പർ ഗുരുക്ഷത്രത്തിൽ എത്തിച്ചേരുമ്പോൾ യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പതാക ഉയർത്തും.