cele
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 66-ാമത് ഇൻഷുറൻസ് വാരാഘോഷം ജില്ലാതല ഉദ്ഘാടനം തിരുവല്ല ബ്രാഞ്ച് ഓഫീസിൽ ആന്റോ ആന്റണി എം.പി. നിർവഹിക്കുന്നു.

തിരുവല്ല: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ 66-ാമത് ഇൻഷുറൻസ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല ബ്രാഞ്ച് ഓഫീസിൽ ആന്റോ ആന്റണി എം.പി. നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, മുൻസിപ്പൽ കൗൺസിലർ മാത്യു സി.ജോർജ്ജ്, സീനിയർ ബ്രാഞ്ച് മാനേജർ ജി.ബിജു, സിന്ധു സി.എസ്, സജിത ജെ, പ്രീജ പി.തങ്കം, സജി എസ്. എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സീനിയർ ഡെവലപ്മെന്റ് ഓഫിസർ ജോണി ജോർജ്ജിനെ ആദരിച്ചു.