onam
കവിയൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് അഡ്വ.ജി.രജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കവിയൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.ജി.രജിത് കുമാർ ഉദ്ഘാടനം ചെയ്തു. സി.കെ.രാജശേഖര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സി.ജി.ഫിലിപ്പ്, അജേഷ് കുമാർ, ജോസഫ് ജോൺ, അനീഷ് രാജു, ആനന്ദൻ ,പി.റ്റി.അജയൻ, അരുൺ വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.