 
തിരുവല്ല: നിരവധി കുറ്റകൃത്യങ്ങളിലെ പ്രതി തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം പാപ്പനവേലിൽ വീട്ടിൽ അലക്‌സാണ്ടർ ചാക്കോയുടെ മകൻ സുബിൻ അലക്‌സാണ്ടറെ (23) നാടുകടത്തി. തിരുവല്ല, കീഴ്‌വായ്പ്പൂര് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട ആറ് കേസുകളിൽ ഇയാൾ പ്രതിയാണ്. കാപ്പനിയമ പ്രകാരമാണ് നാടുകടത്തൽ. 'അറിയപ്പെടുന്ന റൗഡി ' ലിസ്റ്റിൽ പെടുന്നയാളാണ് പ്രതി. 2018 മുതൽ അടിപിടി, വധശ്രമം, മാരകായുധങ്ങളുമായുള്ള ആക്രമണം, വീടുകയറി ആക്രമണം, വാഹനം നശിപ്പിക്കൽ, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾ, സമൂഹത്തിന്റെ സാമാധാനജീവിതത്തിന് ഭംഗം വരുത്തുകയും ഭയം സൃഷ്ടിക്കുകയും ചെയ്യുന്നയാളാണെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി.