കോഴഞ്ചേരി: എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ, എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതീയുവാക്കൾക്കായി നടത്തുന്ന വിവാഹ പൂർവ കൗൺസലിംഗ് കോഴ്‌സിന്റെ 22-ാമത് ബാച്ചിന്റെ പരിശീലനം 3, 4 തീയതികളിൽ തെക്കേമല ഡി. സുരേന്ദ്രൻ സ്മാരക ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് മോഹൻബാബു ഉദ്ഘാടനം ചെയ്യും. . യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.