പത്തനംതിട്ട : ഓണനാളുകളുടെ ഓർമ്മകളിൽ പാർശ്വവത്കരിക്കപ്പെട്ടവരും അഗതികളായവർക്കും അന്നം ഒരുക്കി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത ജോഡോ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ഓണസദ്യയും ഓണക്കോടിയും ഉൾപ്പെട അശരണർക്കു നല്കുവാൻ യൂത്ത് പ്രവർത്തകർ തയാറാക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞു. അടൂർ മഹാത്മജന സേവന കേന്ദ്രം, കസ്തൂർബാ ഗാന്ധി ഭവൻ മിത്രപുരം, ജീവമാതാ കാരുണ്യാഭവൻ തേപ്പുപാറ എന്നീ അഗതി മന്ദിരങ്ങളിലാണ് ഓണ സദ്യ. അടൂർ ജനറൽ ആശുപത്രിയിൽ കിടപ്പു രോഗികൾക്ക് ഓണക്കോടിയും വിതരണം ചെയ്യും.