
പത്തനംതിട്ട : ഡബ്ല്യു.എഫ്.ടി.യുവിന്റെ ആഹ്വാനപ്രകാരം സെപ്തംബർ ഒന്ന് ലോക സമാധാന ദിനമായി ആചരിച്ചു. നഗരത്തിൽ നടന്ന പ്രകടനവും പൊതുയോഗവും സി.ഐ.ടിയു ജില്ലാ പ്രസിഡന്റ് കെ.സി.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.പ്രകാശ്, ബിനു ബേബി, പ്രസാദ്, ഇ.കെ.ബേബി , ടി.പി.രാജേന്ദ്രൻ, ഇ.കെ.ബേബി ,കെ.രജി തുടങ്ങിയവർ പ്രസംഗിച്ചു.