 
പത്തനംതിട്ട: നല്ല മാദ്ധ്യമപ്രവർത്തനം നിലനിന്നെങ്കിൽ മാത്രമേ ജനാധിപത്യം ശക്തിപ്പെടുവെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തിൽ മുൻ പ്രസിഡന്റ് സി. ഹരികുമാറിന്റെ പത്താമത് അനുസ്മരണവും മാദ്ധ്യമ അവാർഡുദാനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസ് ക്ലബും ഹരികുമാർ ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ മാദ്ധ്യമപുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന് മന്ത്രി സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. മാതൃഭൂമി മുൻ സ്‌പെഷൽ കറസ്‌പോണ്ടന്റ് എസ്.ഡി. വേണുകുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ എം..എൽ.എ കെ.ശിവദാസൻ നായർ, പ്രസ് ക്ലബ് മുൻ സെക്രട്ടറി ബിജു കുര്യൻ, പ്രവീൺ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.