 
വാഴമുട്ടം: ഇടനാട്ട് വീട്ടിൽ ഇ. ജി. സുകുമാരൻ നായർ (83,റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. കെ. എസ്. ടി. എ. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, പത്തനംതിട്ട എൻ. എസ്. എസ്. താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം, താഴൂർ ദേവസ്വം ഖജാൻജി, വാഴമുട്ടം ദേവീവിലാസം എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ്, ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇന്ദിരാദേവി (കുളപ്പുരക്കൽ, വെട്ടിപ്രം). മക്കൾ: അഡ്വ. എസ്. മനോജ് കുമാർ (സി. പി. എം. പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം, കേരള കർഷക സംഘം പത്തനംതിട്ട ഏരിയ പ്രസിഡന്റ്, ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), സിന്ധു എസ്. നായർ (റിപ്പബ്ലിക്കൻ വി. എച്ച്. എസ്. എസ്. കോന്നി), യമുന എസ്. നായർ (നേതാജി ഹൈസ്‌കൂൾ പ്രമാടം), സരിത എസ്. നായർ (എ. യു. പി. സ്‌കൂൾ വെള്ളയൂർ മലപ്പുറം). മരുമക്കൾ: രശ്മി കൃഷ്ണൻ (സബ് ട്രഷറി പത്തനംതിട്ട), ജയകുമാർ കെ. (റിട്ട. ഹെഡ്മാസ്റ്റർ നേതാജി ഹൈസ്‌കൂൾ പ്രമാടം), വിജയകുമാർ (റിട്ട. ഹെഡ്മാസ്റ്റർ യു. പി. എസ്. പ്രക്കാനം ), മണികണ്ഠൻ പി. ( മാനേജർ എ. യു. പി. സ്‌കൂൾ ചെമ്പ്രശ്ശേരി എസ്റ്റേറ്റ് , മലപ്പുറം).