കോന്നി: മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വനിതാഘടകപദ്ധതികൾ പ്രസിഡന്റ്‌ ഷീലാകുമാരി ചങ്ങായിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ്‌ കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു, പ്രീജ. പി നായർ, ബിജു എസ് പുതുക്കുളം, എലിസബത്ത് രാജു, മാഞ്ചേഷ് വടക്കിനേത്ത്, രജനീഷ് ഇടമുറിയിൽ, സന്തോഷ് കുമാർ വി വി, ശ്രീരഞ്ജിത് ഇലക്കുളം, ആശ, സുമ രാജശേഖരൻ, വളർമതി, ബിന്ദു ജേക്കബ്, ഷീബ രതീഷ്, ഹോമിയോ ഹോസ്‌പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. ചിത്ര, ആയുർവേദ ഹോസ്‌പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.രമ്യ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എൻ. അനിൽ, അസിസ്റ്റന്റ് സെക്രട്ടറി അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.