1
മല്ലപ്പള്ളി ജിഎംഎം ആശുപത്രിയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനം മധ്യ കേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : റവ.ജോർജ് മാത്തൻ മെഡിക്കൽ മിഷൻ ആശുപത്രി സുവർണ ജൂബിലി സമ്മേളനം സി.എസ്‌.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബുകോശി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു.ബിഷപ്പ് തോമസ് സാമുവേൽ, ജോർജ് മാത്തൻ അനുസ്മരണ സന്ദേശം നൽകി.റവ.ഷാജി എം. ജോൺസൺ സ്തോത്ര ശിശ്രുഷയ്ക്ക് നേതൃത്വം നൽകി.ജൂബിലി ഫണ്ട് ശേഖരണം, ഡിജിറ്റൽ എക്സ്റേ എന്നിവ ബിഷപ്പ് സാബു ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി പ്രൊഫ. മാത്യു സി. മാത്യു ജൂബിലി പദ്ധതി രൂപരേഖ അവതരിപ്പിച്ചു. റവ.സാം സാമുവേൽ,റവ.സാംജി കെ.സാം,റവ.പ്രവീൺ ചാക്കോ, റവ. വർഗീസ് മത്തായി എന്നിവർ പ്രാർത്ഥന നയിച്ചു. മല്ലപ്പള്ളിപഞ്ചായത്ത് പ്രസിഡന്റ് ഗീതാകുരിയാക്കോസ്, മോഹൻ ഡാനിയേൽ,ജോൺ മാത്യു സി.,ജോയി ജോസഫ് എന്നിവർ പ്രസംഗിച്ചു.