പന്തളം: കടയ്ക്കാട് കരിമ്പ് വിത്ത് ഉൽപാദന കേന്ദ്രത്തിൽ പുനർജ്ജനി പദ്ധതിയുടെ ഭാഗമായി 165 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും, ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ കൃഷി ഓഫീസർ എ.ഡി.ഷീല ,കടയ്ക്കാട് കൃഷിഫാം ഓഫീസർ വിമൽകുമാർ.എം.എസ്, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ജി. ജയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.