kodi

അടൂർ: പരുമല ഫ്രൺസ് ഓഫ് യൂണിറ്റിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധിഭവനിൽ ഓണാഘോഷവും ഓണക്കോടി വിതരണവും നടത്തി. വൃദ്ധരായ മാതാപിതാക്കൾക്ക് മുണ്ടും ഷർട്ടും സെറ്റ് കോടി മുണ്ടും വിതരണത്തിന് ശിവദാസൻ യു പണിക്കർ നേതൃത്വം നൽകി. കസ്തൂർബാ ഗാന്ധിഭവൻ ചെയർമാർ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രൺസ് ഓഫ് യൂണിറ്റി ഭാരവാഹികളായ മഞ്ചു ശിവദാസൻ, റീനാ ജോജി, ജോജി വർഗ്ഗീസ്, അനു അനന്തൻ, രമേഷ്, അനീഷ്, ജെഫ്രിൻ ജോജി എന്നിവർ സംബന്ധിച്ചു. ഡയറക്ടർ കുടശ്ശനാട് മുരളി സ്വാഗതവും മാനേജർ ജയശ്രീ മോഹൻ കൃതജ്ഞതയും പറഞ്ഞു.