കോന്നി: എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ വിളംബര ഘോഷയാത്രകൾ ഇന്ന് നടക്കും. ധർമ്മ പതാകയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് രാവിലെ 8 ന് തേക്കുതോട് സെൻട്രൽ ഗുരു മന്ദിരത്തിൽ നിന്ന് ആരംഭിക്കും യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ ക്യാപ്റ്റനും യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ വൈസ് ക്യാപ്റ്റനുമായിരിക്കും. യൂണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ കൺവീനറും വനിതസംഘം യൂണിയൻ ട്രഷറർ ഗീതാ സദാശിവൻ യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ശ്രീജു സദൻ, എംപ്ലോയിസ് ഫോറം യൂണിയൻ കൺവീനർ സുദീപ്. ബി, വൈദിക യോഗം യൂണിയൻ കൺവീനർ ബീന സജിനാഥ് എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്‌. മേടപ്പാറ, തണ്ണിത്തോട്, മണ്ണീറ, എലിമുള്ളംപ്ലാക്കൽ, ആവോലിക്കുഴി, അതുമ്പുംകുളം, പയ്യനാമൺ, കുമ്മണ്ണൂർ, ഐരവൺ, തെങ്ങുംകാവ്, വെള്ളപ്പാറ, വി.കോട്ടയം, ഞക്കുനിലം, വള്ളിക്കോട്, വാഴമുട്ടം, പ്രമാടം, വലഞ്ചുഴി, കുമ്പഴ വടക്ക്, പത്തനംതിട്ട ടൗൺ ബി, കുമ്പഴ ടൗൺ എന്നി ശാഖകളിൽ സ്വീകരണം നൽകും.

കൊടിമര ഘോഷയാത്ര കൊക്കാത്തോട് ശാഖയിൽ നിന്ന് രാവിലെ 11 ന് ആരംഭിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ ജി.സോമനാഥൻ ക്യാപ്റ്റനും യൂണിയൻ കൗൺസിലർ പി.വി.രണേഷ് കൺവീനറുമായ ഘോഷയാത്രയിൽ വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, എംപ്ലോയിസ് ഫോറം യൂണിയൻ പ്രസിഡന്റ് സുധീഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അജേഷ്‌കുമാർ. വി.ബി എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്‌. കല്ലേലി സെന്റർ കല്ലേലി, അരുവാപ്പുലം, മ്ലാന്തടം, വകയാർ, വകയാർ സെന്റർ, കോന്നി, കുമ്പഴ, പരുത്തിയാനിക്കൽ, 4932 കുമ്പഴ ശാഖകളിൽ സ്വീകരണം നൽകും.