lehar

അടൂർ : മലങ്കര ഓർത്തഡോക്സ്‌ സഭ അടൂർ - കടമ്പനാട് ഭദ്രാസനത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരളാ എക്സൈസ് വകുപ്പ് വിമുക്തി മിഷനുമായി ചേർന്ന് ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഭദ്രാസനതല ഉദ്ഘടനം തിങ്കളാഴ്ച രാവിലെ 10 ന് മണക്കാല താപോവൻ പബ്ലിക് സ്കൂളിൽ നടക്കും. പ്രിൻസിപ്പൽ ഫാ.ഡോ.റെജി മാത്യൂസിന്റെ അദ്ധ്യക്ഷനായിരിക്കും. അടൂർ - കടമ്പനാട് ഭദ്രസനാധിപൻ സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.എ.പ്രദീപ് ക്ലാസ്സ്‌ നയിക്കും, ഏറത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ ചത്താനുപുഴ, ഭദ്രാസന സെക്രട്ടറി ഫാ.കെ.പി. മാത്യൂസ്, വിമുക്തി ജില്ലാ കോർഡിനേറ്റർ ജോസ് കളീക്കൽ എന്നിവർ പങ്കെടുക്കും.