അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കേരദിനം ആചരിച്ചു. ഗ്രന്ഥശാല കാർഷിക വിഭാഗം കൺവീനർ സോമൻ ചിറക്കോണിൽ ഉദ്ഘാടനം ചെയ്തു. ജോ.സെക്രട്ടറി പഴകുളം ആന്റണി അദ്ധ്യക്ഷത വഹിച്ചു. മാതൃകാ കേരകർഷകൻ മാധവകുറുപ്പ് ക്ലാസെടുത്തു. കറുത്തകുഞ്ഞ് സജീ പൊടിയൻ.എ കുടശ്ശനാട് മുരളി, താജുദീൻ എന്നിവർ പ്രസംഗിച്ചു. കേര ക്വിസ് മത്സരത്തിൽ വിജയിച്ച തങ്കമണി, വിദ്യ , സിബി ആർ.രാജേഷ്, പ്രണവ് എന്നിവർക്ക് ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാസാഹിബ് സമ്മാനങ്ങൾ വിതരണം ചെയ്തു.