തിരുവല്ല: തുകലശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിലെ ഓണാഘോഷം വർണാഭമായി. തിരുവല്ല തഹ് സീതാ ർജോൺ വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശിവദാസ് ഹെഡ്മിസ്ട്രസ് സുഷ സൂസൻജോർജ്, സ്റ്റാഫ് സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, ഫെബിൻസ് എ.എം എന്നിവർ പ്രസംഗിച്ചു. വള്ളംകളി, പുലികളി, മഹാബലി, തിരുവാതിര, തുമ്പി തുള്ളൽ എന്നിവയുടെ അകമ്പടിയോടെ നടത്തിയ ഓണാഘോഷ യാത്ര ശ്രദ്ധേയമായി. കുട്ടികൾ വിവിധ ഓണ മത്സരങ്ങളിൽ പങ്കെടുത്തു.