onam
നഗരസഭയും ജില്ലാ വ്യവസായ കേന്ദ്രവും കുടുംബശ്രീയും ചേർന്ന് സംയുക്തമായി നടത്തുന്ന ഒാണം വിപണനമേള അടൂർ നഗരസഭാ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : നഗരസഭയും ജില്ലാ വ്യവസായ കേന്ദ്രവും കുടുംബശ്രീയും ചേർന്ന് സംയുക്തമായി നടത്തുന്ന ഒാണം വിപണനമേള ആരംഭിച്ചു. അടൂർ ജനറൽ ആശുപത്രിക്ക് സമീപമുള്ള പ്രൈവറ്റ് സ്റ്റാൻഡിൽ തയ്യാറാക്കിയ പവലിയനിൽ ആരംഭിച്ച മേള നഗരസഭാ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. ചെറുകിട വ്യവസായമേഖലയിലെയും കുടുംബശ്രീയിലെയും സംരംഭകരുടെ ഉൽപ്പന്നങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാണ്. നിത്യോപയോഗ സാധനങ്ങൾക്ക് പുറമേ ചക്കയുടെ വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ലഭിക്കും.