പ്രമാടം : കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ പ്രമാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. കെ.എം. മോഹനൻ, പി.എസ്.ഗോപി, കെ.ആർ. ജയൻ, പ്രകാശ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.