പത്തനംതിട്ട : പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നാളെ ഉച്ചയ്ക്ക് 2.30 മുതൽ ടൗൺ ഹാളിൽ നടക്കും. നിരൂപകൻ പ്രദീപ് പനങ്ങാട് ഉദ്ഘാടനം ചെയ്യും.
കവി കെ. രാജഗോപാൽ അദ്ധ്യക്ഷത വഹിക്കും. നോവലിസ്റ്റ് എസ്. ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും .
ഡോ. ബി. രവികുമാറിന്റെ ' ദൈവം രാഘവൻ കഥാസമാഹാരം കഥാകൃത്ത് അമലിന് നൽകി വിനു ഏബ്രഹാം പ്രകാശനം ചെയ്യും.പ്രീത് ചന്ദനപ്പള്ളിയുടെ നോവൽ 'ഗെമാറ മഗ്ദലേനയുടെ (സു)വിശേഷം' കഥാകൃത്ത് ജേക്കബ് ഏബ്രഹാം പ്രകാശനം ചെയ്യും. കഥാകൃത്ത് കെ. എസ്. രതീഷ് ഏറ്റുവാങ്ങും.
കൃപ അമ്പാടിയുടെ കവിതാ സമാഹാരം 'പെങ്കുപ്പായം' കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പ്രകാശനം ചെയ്യും. കഥാകൃത്ത് മജീദ് സെയ്ദ് ഏറ്റുവാങ്ങും.