അടൂർ :അടൂർ എസ്. എൻ. ഐ.ടി എൻജിനീയറിംഗ് കോളേജിന് നവീന ഡിപ്‌ളോമ കോഴ്‌സുകൾക്ക് ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡൽഹിയുടെ അംഗീകാരവും കേരള സ്റ്റേറ്റ് ബോർഡ് ഒഫ് ടെക്‌നിക്കൽ എഡ്യൂക്കേഷന്റെ പ്രൊവിഷണൽ അംഗീകാരവും ലഭിച്ചു. ഡിജിറ്റൽ യുഗത്തിനുസരിച്ച് തൊഴിൽ രംഗത്ത് നിരവധി സാദ്ധ്യതകളുള്ള ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്‌സ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫോർമേഷൻ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷിൻ ലേണിങ് എന്നീ ബ്രാഞ്ചുകളിലാണ് ഡിപ്‌ളോമ കോഴ്‌സുകൾക്ക് അംഗീകാരം ലഭിച്ചത്. മനുഷ്യന്റെ വിവേചന ശേഷിയെ സാങ്കേതിക വിദ്യയുപയോഗിച്ച് ലഘൂകരിക്കുക എന്നതിനായാണ് ഈ സ്‌പെഷ്യലൈസ് കോഴ്‌സുകൾ രൂപീകരിച്ചിരിക്കുന്നത്. നിർമ്മിത ബുദ്ധി, വിവരസാങ്കേതിക വിദ്യ എന്നിവയുടെ പഠനത്തോടൊപ്പം കൈവരിക്കാനാകുന്ന നൈപുണ്യ വികസനവും അന്തർദേശീയ തൊഴിലവസരങ്ങളും ഈ കോഴ്‌സുകളുടെ പ്രത്യേകതയാണ്. ലോകോത്തര നിലവാരമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷിൻ ലേണിങ് ബ്രാഞ്ചിൽ ആദ്യമായാണ് ഡിപ്‌ളോമ കോഴ്‌സ് ആരംഭിക്കുന്നത്. അറുപത് സീറ്റുവീതം അനുവദിച്ചിട്ടുള്ള ത്രിവത്സര ഡിപ്‌ളോമ കോഴ്‌സുകളിലേക്ക് നടപ്പ് അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നു. പഠനത്തോടൊപ്പം ധാരാളം തൊഴിലവസരങ്ങളുമുള്ള ഈ കോഴ്‌സുകളിലേക്ക് മെറിറ്റ് അഡ്മിഷനു വേണ്ടി www.polyadmission.org എന്ന പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കാം. മാനേജ്‌മെന്റ് അഡ്മിഷൻ ലഭ്യമാക്കുവാൻ പത്താം ക്‌ളാസ് പാസായ സർട്ടിഫിക്കറ്റുമായി കോളേജിൽ നേരിട്ടെത്തി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മാർക്കടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 04734 244900, 9747335566 എന്നീ ഫോൺ നമ്പരുകളിൽ ഉടൻ ബന്ധപ്പെടുക.