കലഞ്ഞൂർ : എസ്.എൻ.ഡി.പി യോഗം കലഞ്ഞൂർ 314 -ാം നമ്പർ ശാഖയിലെ 168-ാമത് ശ്രീനാരായണ ജയന്തി ആഘോഷം 10 ന് നടക്കും. രാവിലെ 5.30 ന് നടതുറപ്പ്, 6 ന് മഹാ ഗണപതി ഹോമത്തിന് തന്ത്രി രതീഷ് ശശി കാർമ്മികത്വം വഹിക്കും. 7 ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 8 ന് പതാക ഉയർത്തൽ. 8.30 മുതൽ ഗുരുദേവ ഭാഗവത പാരായണം, ഉച്ചയ്ക്ക് 3.30 ന് ഗുരുദേവ ജയന്തി, വൈകിട്ട് 6 ന് ദീപാലങ്കാരം, ദീപാരാധന, രാത്രി 7 ന് പ്രസാദ വിതരണം.