ചെങ്ങന്നൂർ: പാണ്ടനാട് കൃഷ്ണപ്രിയ ബാലാശ്രമത്തിന്റെ 16-ാം വാർഷികാഘോഷവും ഒാണാഘോഷവും 5ന് നടക്കും. രാവിലെ 10ന് തുളസിക്കതിർ ജയകൃഷ്ണൻ ഒാണാഘോഷം ഉദ്ഘാടനം ചെയ്യും. 5ന് രാവിലെ 9.30ന് തിരുവാതിരകളി. 10ന് സംവിധായകൻ മേജർ രവി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. നിർദ്ധനരായ 100 പേർക്ക് ഓണക്കോടി സമ്മാനിക്കും. ഗൃഹനിർമ്മാണ, വിവാഹ ധനസഹായം, ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ധനസഹായം, ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവ് എന്നിവയും നടത്തും. പത്രസമ്മേളനത്തിൽ സമിതി പ്രസിഡന്റ് കെ.എൻ. പുരുഷോത്തമൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ. ശ്യാം എന്നിവർ പങ്കെടുത്തു.