 
അടൂർ : സപ്ളൈകോയുടെ ഒാണം താലൂക്ക് ഫെയർ, സെൻട്രൽ ജംഗ്ഷന്സമീപമുള്ള പീപ്പിൾസ് ബസാറിൽ തുറന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ഡി. സജി അദ്ധ്യക്ഷതവഹിച്ചു. മണ്ണടി പരമേശ്വരൻ, സാംസൺ ഡാനിയേൽ, രാജൻ അനശ്വര, ലിജോ ജോൺ, ഡിപ്പോ മാനേജർ ബിജി തോമസ്, താലൂക്ക് സപ്ളൈ ഒാഫീസർ ആർ. രാജീവ് എന്നിവർ പ്രസംഗിച്ചു. ഏഴിന് സമാപിക്കും.