 
കൂടൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട താഴെ വെട്ടിപ്രം പ്ലാവിനാക്കുഴിയിൽ കൈപ്ലാവിൽ വീട്ടിൽ കണ്ണൻ (സന്ദീപ് -18) ആണ് പിടിയിലായത്. ഇയാൾ കലഞ്ഞൂരിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് തവണ പീഡിപ്പിക്കുകയായിരുന്നു. എസ് ഐ ദിജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.