പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും ചേർന്ന് നടത്തുന്ന പന്തളം തെക്കേക്കര ഓണം ഫെസ്റ്റിന് സീരിയൽ താരം . സംഗീത ദീപം തെളിച്ചു. കുടുംബശ്രീയുടെ 25ാം വാർഷികം പ്രമാണിച്ച് 25 ദീപങ്ങൾ 275 കുടുംബശ്രീ അംഗങ്ങൾ ചേർന്ന് തെളിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ . പ്രിയ ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്‌സൺ രാജിപ്രസാദ്, റാഹേൽ,ശ്രീകല, അംബിക, ജയദേവി,ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, ശ്രീദേവി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി അംബിക.സി എന്നിവർ പ്രസംഗിച്ചു.

ഇന്ന് 2000 വനിതകൾ പങ്കെടുക്കുന്ന വിളംബര ഘോഷയാത്ര മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.