 
പന്തളം: കിണറ്റിൽ വീണ് കുളനട പനങ്ങാട് കിഴക്കേക്കര വീട്ടിൽ ചന്ദ്രമതിയമ്മ (72) മരിച്ചു. വീടിന് സമീപം താമസിക്കുന്ന മകൾ ലതികയുടെ വീട്ടിലെ കിണറ്റിലാണ് വീണത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. അടൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു .സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : ലേഖ. ലതിക. മരുമക്കൾ. :മധുസൂദനൻ. ഹരികുമാർ.