1
എഴുമറ്റൂർപഞ്ചായത്തിലെ ഐശ്വര്യ വീക്കിലി മാർക്കറ്റിന്റെയും ഓണ വിപണിയുടെയും ഉദ്ഘാടനം പ്രസിഡന്റ് ജിജി.പി. ഏബ്രഹാം നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി :എഴുമറ്റൂർപഞ്ചായത്ത് 14-ാം വാർഡിലെ ഐശ്വര്യ കുടുംബശ്രീയുടെയും ,വാളക്കുഴി കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സായി നിവാസ് ബിൽഡിംങ്ങിൽ ഐശ്വര്യ വീക്കിലി മാർക്കറ്റിന്റെയും ഓണ വിപണിയുടെയും പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി.പി.ഏബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് കെ.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ സാജൻ മാത്യു എസ്.രവിന്ദ്രൻ എഴുമറ്റൂരിന് ആദ്യവില്പന നടത്തി. പഞ്ചായത്തംഗങ്ങളായ കെ.സുഗതകുമാരി,കൃഷ്ണകുമാർ മുളപ്പോൺ, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഷാജി, പ്രതീഷ് കെ.ആർ, ശാന്തിനി പി.എസ് എന്നിവർ സംസാരിച്ചു.