മല്ലപ്പള്ളി :കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ ബി.ജെ.പി അംഗങ്ങൾ നൽകിയ അവിശ്വാസം അഞ്ചിനും ആറിനും ചർച്ചയ്ക്കെടുക്കും. സി.പി.എം അംഗങ്ങളായ ബിനു ജോസഫ് , ജമീല ബീവി എന്നിവർക്കെതിരെയാണ് അവിശ്വാസം.. രണ്ട് വർഷം പൂർത്തിയാകുന്നതിനിടയിൽ ഇത് രണ്ടാമത്തെ അവിശ്വാസമാണ് നടക്കുന്നത്. 2021 ഡിസംബറിൽ ബി.ജെ.പി അവതരിപ്പിച്ച അവിശ്വാസപ്രമേയം ക്വോറമില്ലാത്തതിനാൽ ചർച്ചചെയ്തില്ല. കക്ഷിനില എൽ. ഡി.എഫ് 5, ബി.ജെ.പി 5, യു.ഡി.എഫ് 2, എസ്,ഡി,പി,ഐ 1