 
കോന്നി: ഗവ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ചിരാത് ഓണം ക്യാമ്പ് കോന്നി ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ലക്ഷ്മി.പി.എസ്, ഹെഡ് മിസ്ട്രസ് ശ്രീജ.പി.വി, എസ്.എം.സി ചെയർമാൻ രാജു.ബി, പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ്.പി.എൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സുഭാഷ്.എസ്, സ്റ്റാഫ് സെക്രട്ടറി രജിത ആർ.നായർ, ഡ്രിൽ ഇൻസ്ട്രക്ടർ രാജേഷ്.കെ, എ.സി.പി.ഒ ബിന്ദു എസ്, സഞ്ജു ജോർജ് എന്നിവർ പ്രസംഗിച്ചു.