റാന്നി: സമൂഹത്തിൽ കണ്ടെത്തിയിട്ടുള്ള അതി ദരിദ്രർക്ക് സൂഷ്മ സംരംഭങ്ങൾ ഏർപ്പെടുത്തി ഉപജീവന മാർഗം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണങ്ങളിലെ ജനപ്രതിനിധികൾക്കായി ഏകദിന പരിശീലനം റാന്നി ബ്ലോക്കിൽ സംഘടിപ്പിച്ചു.യോഗത്തിൽ റാന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. പരിശീലനം ജില്ലാ ആസൂത്രണ സമിതി അംഗം ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ കില ഫാക്കൽറ്റി അംഗങ്ങളായ എൻ.പ്രകാശ്, എം.കെ.ഷിറാസ്, പി.എൻ മധുസൂദനൻ, കെ.വി.നാരായണൻ, ബ്ലോക്ക് കോർഡിനേറ്റർ വി.കെ.രാജഗോപാൽ എന്നിവർ ക്ലാസെടുത്തു