പത്തനംതിട്ട : മകളെ ഉപദ്രവിച്ചത് വിലക്കിയ പിതാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച മരുമകനെ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം കുന്നത്തൂർ ഐരാപുരം വളയം ചിറ നെല്ലാട് കൃഷ്ണൻ എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പിയുടെ മകൻ ജിഷ്ണു തമ്പി (25) ആണ് റാന്നി പൊലീസിന്റെ പിടിയിലായത്. പഴവങ്ങാടി അടിച്ചിപ്പുഴ തെമ്പാവുമ്മൂട്ടിൽ വീട്ടിൽ നിന്ന് അത്തിക്കയം നാറാണംമൂഴി കടുമീൻചിറ തേക്കെത്തോടി ചെള്ളെത്ത് വീട്ടിൽ താമസിച്ചുവരുന്ന അശോകനാണ് മകളുടെ ഭർത്താവ് ജിഷ്ണുവിന്റെ മർദ്ദനമേറ്റത്. ആഗസ്റ്റ് 30 ന് വൈകിട്ട് നാലരയ്ക്ക് റാന്നി ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടർമാരുടെ കൺസൽറ്റിംഗ് മുറിയ്ക്കടുത്തുവച്ചാണ് സംഭവം. കുഞ്ഞിന് സുഖമില്ലാതെ ഡോക്ടറെ കാണിക്കാൻ ഭാര്യയും ഭാര്യാപിതാവും എത്തിയസമയം , മുറിക്കുപുറത്ത് നിന്ന ഭാര്യാപിതാവിനെ ചീത്ത വിളിച്ചുകൊണ്ട് ജിഷ്ണു മർദ്ദിക്കുകയാണുണ്ടായത്. നേരത്തെ മകളെ ഇയാൾ ഉപദ്രവിച്ചപ്പോൾ തടഞ്ഞതിന്റെ വിരോധത്തിലായിരുന്നു മർദ്ദനം.